Virat Kohli's fake throw controversy: Why Bangladesh did not get 5 penalty runs | വിരാട് കോലിയുടെ ഫേക്ക് ഫീല്‍ഡിങ് സംഭവം നടന്നുവെന്ന് പറയപ്പെടുന്നത് ഏഴാം ഓവറിലാണ്. അക്ഷര്‍ പട്ടേലിന്റെ പന്ത് ലിറ്റന്‍ ദാസ് ഡീപ്പ് ഓഫ് സൈഡിലേക്കാണ് കളിച്ചത്. പന്ത് ഫീല്‍ഡ് ചെയ്തത് അര്‍ഷദീപ് സിങ്ങാണ്. എന്നാല്‍ ഈ സമയത്ത് പോയിന്റിലാണ് കോലി ഫീല്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ പന്ത് കൈയിലുണ്ടെന്ന തരത്തില്‍ കോലി ത്രീ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇത് ബാറ്റ്‌സ്മാനോ അംപയറോ ആരും തന്നെ കണ്ടില്ല.
#INDvsBAN #ViratKohli #FakeThrow